ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച സ്കൂള്‍ ബസ്സ്‌ ഇടിച്ച്‌ കടയും കാണിക്കവഞ്ചിയും തകര്‍ന്നു

Tuesday 12 July 2011 11:28 pm IST

കുമരകം: അമിതമായി മദ്യപിച്ച്‌ വാഹനമോടിച്ച സ്കൂള്‍ ബസ്‌ ഡ്രൈവര്‍ നൂറുകണക്കിന്‌ കുട്ടികളുടെ ജീവന്‍ അശങ്കയിലാഴ്ത്തി അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം ൩.൪൫ഓടെയാണ്‌ സംഭവം. എസ്കെഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിണ്റ്റെ മരണത്തെത്തുടര്‍ന്ന്‌ മൃതദേഹം കാണാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളമടക്കമുള്ളവര്‍ യാത്രചെയ്ത സ്കൂള്‍ ബസ്സാണ്‌ അമിതമായി മദ്യപിച്ചിരുന്ന ഡ്രൈവര്‍ ഓടിച്ചതിനേ തുടര്‍ന്ന്‌ അപകടത്തില്‍പ്പെട്ടത്‌. കുമരകം പാണ്ടന്‍ബസാറിനു കിഴക്കോട്ടുള്ള വഴിയിലേക്ക്‌ ബസ്‌ നീങ്ങിയതോടെ ഡ്രൈവര്‍ക്ക്‌ ലഹരി മൂത്തു. ബസ്‌ നിയന്ത്രണം വിട്ട നിലയില്‍ ഓടാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ശ്വാസമടക്കി ഭയന്നാണ്‌ ബസിലിരുന്നത്‌. ലഹരി തലയ്ക്കു പിടിച്ച ഡ്രൈവര്‍ ആദ്യം ബസ്‌ പലചരക്കു കടയിലേക്ക്‌ ഇടിച്ചു കയറ്റി. ഇടിയുടെ ആഘാതത്തില്‍ കടയുടെ ഓടുകള്‍ തകര്‍ന്ന്‌ നിലംപതിച്ചു. നിര്‍ത്താതെ പോയ ബസ്‌ നിയന്ത്രണം വിട്ട്‌ പിന്നീട്‌ ചെന്നിടിച്ചത്‌ തെക്കുംകര ക്ഷേത്രത്തിണ്റ്റെ കാണിക്കവഞ്ചിയിലാണ്‌. ഓടിയെത്തിയ നാട്ടുകാര്‍ ഇതോടെ ക്ഷുഭിതരായി ഡ്രൈവറെ താഴെയിറക്കി തടഞ്ഞുവച്ചു. പോലീസിലേല്‍പിക്കാന്‍ ഒരുങ്ങുമ്പോള്‍ എസ്കെഎം ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍ അവിടെയെത്തി മദ്യപനായ സ്കൂള്‍ ബസ്‌ ഡ്രൈവറെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചു. ഇതില്‍ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. കുരുന്നു വിദ്യാര്‍ത്ഥികളുമായി പോകുന്ന സ്കൂള്‍ ബസില്‍ മദ്യപിച്ചെത്തുന്ന ഡ്രൈവര്‍മാരെ നിയമിക്കുന്നത്‌ മാനേജ്മെണ്റ്റിണ്റ്റെ ഭാഗത്തെ വന്‍വീഴ്ചയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. നൂറുകണക്കിന്‌ ഡ്രൈവര്‍മാര്‍ സ്കൂള്‍ ബസ്‌ ഓടിക്കാന്‍ തയ്യാറായി നാട്ടില്‍ നില്‍ക്കുമ്പോള്‍ മദ്യപനായ ഒരു ഡ്രൈവറെ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനും കൊണ്ടുവരാനും നിയോഗിക്കുന്നതിനു പിന്നില്‍ ചില തല്‍പരകക്ഷികളുടെ വഴിവിട്ട താത്പര്യങ്ങളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.