കാളിയാര്‍: കാളിയാര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശി പിടിയിലായി. ടോമിയെന്നയാളെയാണ് കാളിയാര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാളിയാര്‍ സ്വദേശി ഷിജിനിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. ടോമിയും ഷിജിനും തൃശൂരില്‍ വച്ചാണ് പരിചയപ്പെടുന്നത്.
ഷിജിന് നാട്ടില്‍ എത്തിയതിന് ശേഷം ടോമി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. ഭീഷണി തുടര്‍ന്നതിനെത്തുടര്‍ന്നാണ് കാളിയാര്‍ പോലീസില്‍ പരാതി നല്‍കിയത്. ടോമിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ടോമി അനാഥനാണ്. വാട്സ്ആപ്പില്‍ ഭീഷണി മുഴക്കിയതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: