മൂലമറ്റം: അറക്കുളം കാവുംപടിയില്‍ ബിജെപിയുടെ കൊടിമരം നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൊടി സ്ഥാപിച്ചിരുന്ന പൈപ്പ് വട്ടം ഒടിച്ച നിലയിലാണ്. സംഭവത്തില്‍ ബിജെപി അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഡി രാജീവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇവിടെ സിപിഎമ്മിന്റെ പ്രകടനം നടന്നിരുന്നു. ഇതിന് ശേഷം മടങ്ങിയവരാണ് രാത്രിയുടെ മറവില്‍ കൊടി നശിപ്പിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: