തൊഴിലാളികളെ പീഡിപ്പിക്കുന്നു

Saturday 10 June 2017 8:21 pm IST

  കുമളി : ഏലപ്പാറ ഗ്രാമ്പി പോപ്‌സണ്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥര്‍ ദളിത് വിഭാഗത്തില്‍ പെടുന്ന നൂറോളം വരുന്ന തൊഴിലാളികളെ ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ജോലി സ്ഥലത്ത് പീഡിപ്പിക്കുന്നതായും എസ് സി, എസ് ടി ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തില്‍ ഭരണഘടന ശില്‍പിയുടെ ചിത്രം ആലേഖലം ചെയ്ത പതാക ഉയര്‍ത്താന്‍ ശ്രമിക്കവേ മാനേജ്‌മെന്റ് എതിര്‍ക്കുകയും കൊടിമരം പിഴുതെറിയുകയും ചെയ്തയായി നേതാക്കള്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കാരണം കൂടാതെ സസ്‌പെന്റ് ചെയ്തു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതിന്റെ ഫലമായി തോട്ടം മാനേജ്‌മെന്റിനെതിരെ പട്ടിക ജാതി പീഡന നിയമ പ്രകാരം കേസെടുക്കാന്‍ തൊടുപുഴ സെഷന്‍ കോടതി ഉത്തരവ് നല്‍കിയിട്ടും പോലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്നും നേതാക്കളായ വി കെ ഷാജി, വൈ രാജപ്പന്‍, എസ് സുഭാഷ് എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.