ചങ്ങനാശ്ശേരി. പെരുന്നയിലുള്ള നഗരസഭയുടെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പില്‍ കള്ളക്കളി തുടരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന് കരാറടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ നടത്തിപ്പിന് നല്കിയ കാലാവധി 2016 ജൂണില്‍ അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ചിട്ടും നഗരസഭയില്‍ പണമടയ്ക്കാതെ ഹോസ്റ്റല്‍ ഒരു വര്‍ഷമായി കൈയടക്കി വച്ചിരിക്കുകയാണ്. ഇതുവരെ കരാര്‍ പുതുക്കി നല്‍കിയിട്ടില്ല.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ ഇതു സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചെങ്കിലും ചെയര്മാന് മറുപടി നല്‍കിയില്ല. ഹോസ്റ്റല്‍ വിഷയത്തില്‍ പൊതുജന സേവന ജാഗ്രത സമിതി വിജിലന്‍സില്‍ ഒരുവര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹോസ്റ്റല്‍ നടത്തിപ്പിന് പുതുതായി ടെണ്ടര്‍ വിളിച്ച് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുജനസേവന ജാഗ്രതാസമിതി പ്രസിഡന്റ് പി. സുരേന്ദ്രനാഥ് നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: