മനുഷ്യന്‍ മനുഷ്യനായി ജീവിക്കണം: മാര്‍ക്രിസോസ്റ്റം

Saturday 10 June 2017 8:39 pm IST

പള്ളിക്കത്തോട്: മനുഷ്യന്‍ മനുഷ്യനായി ജീവിക്കണം. ഇന്ന് മനുഷ്യരായി ജീവിക്കുന്നവര്‍ എത്ര പേരുണ്ട്. ജീവിതം മനുഷ്യത്വത്തെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് മാര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത.കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ലഹരി വിമുക്ത കേരളം: സുന്ദര കേരളം എന്ന ലക്ഷഷവുമായി നടന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രോഷര്‍ പ്രകാശനവും മുഖ്യ പ്രഭാഷണം ഫുട്‌ബോള്‍ താരം സി.കെ. വിനീത് നിര്‍വഹിച്ചു.പളളിക്കത്തോട് അരവിന്ദ വിദ്യ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ അരവിന്ദ ചാരിറ്റബിള്‍ പ്രസിഡന്റ് പ്രൊഫ: സി എന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.