കുരുക്ഷേ്രത പുസ്തകശാല തകര്‍ത്തതില്‍ പ്രതിഷേധിച്ചു

Saturday 10 June 2017 10:07 pm IST

കൊച്ചി: കോഴിക്കോട് ഹര്‍ത്താലിന്റെ മറവില്‍ കുരുക്ഷേത്ര പുസ്തകശാല അടിച്ചുതകര്‍ത്തതില്‍ സാഹിത്യ, സാംസ്‌കാരിക നായകര്‍ പ്രതിഷേധിച്ചു. സംഭവം അത്യന്തം വേദനാജനകമാണ്; അപലപനീയമാണ്. സാംസ്‌കാരിക കേരളത്തിന് സംഭവിച്ചിരിക്കുന്ന ഈ മൂല്യച്യുതിയില്‍ നടുക്കം രേഖപ്പെടുത്തുന്നു. കേരളത്തില്‍ മുന്‍കാലങ്ങളില്‍ നടന്ന ബന്ദ്-ഹര്‍ത്താലുകളിലൊന്നും അക്ഷരകേന്ദ്രങ്ങള്‍ അക്രമത്തിന്റെ ഇരകളായിട്ടില്ല. ഇതൊരു വഴിത്തിരിവാണെങ്കില്‍ സാക്ഷരകേരളത്തിന് അപമാനകരമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സി. രാധാകൃഷ്ണന്‍, ഡോ. എം.ജി.എസ്. നാരായണന്‍, കെ.എല്‍. മോഹനവര്‍മ്മ, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ശ്രീമൂലനഗരം മോഹന്‍, ശ്രീകുമാരി രാമചന്ദ്രന്‍, അലി അക്ബര്‍, എസ്. രമേശന്‍നായര്‍, നാരായന്‍, തുറവൂര്‍ വിശ്വംഭരന്‍, ഇ.എന്‍. നന്ദകുമാര്‍ (മെമ്പര്‍, എന്‍ബിടി) എന്നിവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.