മട്ടാഞ്ചേരി: കൊച്ചിക്ക് മണ്‍സൂണ്‍ ടുറിസ ലഹരി പകര്‍ന്ന് ഒഴുകുന്ന കടല്‍ കൊട്ടരമായ മെജസ്റ്റിക് പ്രിന്‍സ് ടൂറിസം കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. രാവിലെ ആറിന് കൊച്ചി തുറമുഖത്ത് എത്തിയ ക്രൂയീസ് കപ്പല്‍ വൈകിട്ട് ആറിന് മടങ്ങി. മെജസ്റ്റിക്കിന്റെ ആദ്യ യാത്രയാണിത്.
3400 വിനോദസഞ്ചാരികളും 1360 ജീവനക്കാരുമായിരുന്നു കപ്പലില്‍. കൊച്ചി, ആലപ്പുഴ തുടങ്ങിയിടങ്ങളിലെ വിനോദ കേന്ദ്രങ്ങള്‍, പുരാവസ്തു സ്മാരകങ്ങള്‍ പൗരാണിക കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് കൊച്ചിയിലെ മണ്‍സൂണ്‍ മഴ വേറിട്ട ലഹരിയായി.
റൗണ്ട് ടേണ്‍ സമ്പ്രദായത്തിലുടെ 100 വിനോദ സഞ്ചാരികള്‍ നെടുമ്പാശ്ശേരി വഴി നാട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ പുതുതായി 100 പേര് കൊച്ചിയില്‍ നിന്ന് കപ്പലില്‍ കയറി. ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ സഞ്ചാര കപ്പല്‍ കൊളംബോയ്ക്ക് യാത്രതിരിച്ചു. തുടര്‍ന്ന് മലേഷ്യ വഴി സിംഗപ്പുരിലെത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: