കോഴിക്കോട്: സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടക്കുന്ന കയ്യൂക്ക് രാഷ്ട്രീയം അതിര് കടക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു പറഞ്ഞു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടും ഓഫീസുകളും ആക്രമണത്തിനിരയാവുമ്പോഴും പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ആക്രമിക്കപ്പെടുമ്പോഴും പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ഭരണപരാജയവും ജനവിരുദ്ധ മദ്യനയവും മറച്ചു വയ്ക്കാന്‍ അക്രമ പേക്കൂത്തുകളാണ് സിപിഎം നടത്തുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പാര്‍ട്ടി ഓഫീസ് മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ വരെയുള്ള അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: