ഇരിക്കൂര്‍: മുട്ടന്നൂര് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷം 13 ന് നടത്തും. തന്ത്രി തരണനല്ലൂര്‍ പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് പ്രതിഷ്ഠാ ദിന പൂജകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സര്‍പ്പബലി,ഭഗവതി സേവ,മഹാ ഗണപതി ഹോമം,മൃത്യുഞ്ജയ ഹോമം, ഉദയാസ്തമന പൂജ തുടങ്ങി പ്രത്യേക പൂജകള്‍ നടക്കും.
ക്ഷേത്രത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹ യഞ്ജത്തിന് തിരക്കേറി.നാമജപ പ്രദക്ഷിണത്തിന് നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. സര്‍വ്വൈശ്വര്യ പൂജ,കീര്‍ത്തനാലാപനം,പറ സമര്‍പ്പണം,ഉണ്ണിയൂട്ട് എന്നീ ചടങ്ങകള്‍ ഇതിനകം നടന്നു. തിങ്കളാഴ്ചത്തെ പാരായണത്തിന് ശേഷം ഗോപൂജ നടത്തും. നാളെ നടക്കുന്ന രുഗ്മിണി സ്വയംവരം ചടങ്ങില്‍ നൂറുകണക്കിനു പേര് പങ്കെടുക്കും. തിരുവതാരിക്കളിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: