കോഴിക്കോട്: ബിഎംഎസ് കോഴിക്കോട് ജില്ലാ കാര്യാലയം തകര്‍ത്ത കേസില്‍ നൂറോളം സിപിഎമ്മുകാര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസ്സെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. ടൗണ്‍ സിഐ പി.എം. മനോജ് ഇന്നലെ ആക്രമിക്കപ്പെട്ട ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: