ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഹരിപുര്‍ ജില്ലയില്‍ അജ്ഞാതന്റെ വെടിയേറ്റ് മാധ്യമ പ്രവര്ത്തകന് മരിച്ചു. ദ കെ2 ടൈംസ് ഉര്‍ദു ഡെയ്ലിയുടെ ബ്യുറോ ചീഫ് ബാക്ഷിഷ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ തോക്കുധാരി അഹമ്മദിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 15 വര്‍ഷത്തിനുള്ളില്‍ 117 മാധ്യമ പ്രവര്‍ത്തകരാണ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ മൂന്നു കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: