മയക്കുമരുന്ന് ഉപയോഗം ഡിജെ പാര്‍ട്ടികളില്‍ വ്യാപകമാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കൊച്ചി നഗരത്തില്‍ ഡിജെപാര്‍ട്ടികള്‍ക്ക് വിലക്കും വന്നു. ഇതോടെ, ലഹരി തേടി ബെംഗളൂരുവിലേക്ക് വരെ ന്യൂജനറേഷന് പയ്യന്മാര് കടന്നു. അവിടെ ലഹരി പുകയുന്ന പാര്‍ട്ടികള്‍ ഇപ്പോഴും സജീവം. അതുകൊണ്ടുതന്നെ ഇവിടത്തെ നിരോധനം കൊണ്ടു മാത്രം ലഹരിയിലേക്ക് വഴുതി വീഴുന്ന കുട്ടികളെ തടയാനാവില്ല. പോലീസിന്റെ കണ്ണുവെട്ടിച്ച് ഇന്നും കൊച്ചി നഗരത്തിലെ ചിലയിടങ്ങളില്‍ പാര്‍ട്ടികള്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: