പ്രതിഷേധ പ്രകടനം നടത്തി

Sunday 11 June 2017 8:25 pm IST

  കട്ടപ്പന: മാര്‍സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി. കേരളത്തിലെ ബിജെപി, ബിഎംഎസ് ഓഫീസുകള്‍ ആക്രമിക്കുന്ന സിപിഎം ഗുണ്ടായിസം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. സിപിഎമ്മിന്റെ അക്രമണ നടപടികള്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിച്ചില്ലായെങ്കില്‍ ഇനിയും വമ്പിച്ച പ്രതിഷേധങ്ങളും ബഹുജന മുന്നേറ്റങ്ങളും സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു. എബിവിപി സംസ്ഥാന ജോയിന്‍ സെകട്ടറി രേഷ്മ ബാബു ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാര്‍, ജില്ലാ സെകട്ടറി ഷാജി നെല്ലിപ്പറമ്പില്‍, ബിഎംഎസ് മേഖല സെകട്ടറി എസ് ജി മഹേഷ്, പി പി ഷാജി, ജെ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി .  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.