തൊടുപുഴ: തൊടുപുഴ- പുളിയന്മല സംസ്ഥാനപാതയില്‍ കരുപ്പിലങ്ങാടിന് സമീപം തുമ്പിച്ചിയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു റോഡരികില്‍ ഉണങ്ങി നിന്നിരുന്ന വന്മരം മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കടപുഴകിയത്.
പ്രദേശത്ത് മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ എത്തിയാണ് മരം മുറിച്ച് മാറ്റിയത്. സമീപത്തുകൂടി പോയിരുന്ന വൈദ്യുതുലൈനും മരം വീണപ്പോള്‍ പൊട്ടി വീണിരുന്നു. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. മൂലമറ്റം അഗ്നിശമന ഓഫീസിലെ അസി. ഫയര്മാന് അബ്ദുള്ഖാതര്, ഫയര്മാന് ഡി മനോജ്കുമാര്‍, ജീവനക്കാരായ സോണി, ജയകൃഷ്ണന്, വി എസ് നവാസ്, ഹരിമോന് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്ത് കനത്ത മഴയെ അവഗണിച്ചും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: