ലണ്ടന്‍: ലണ്ടനില്‍ മൂന്ന് ഭീകരാക്രമണങ്ങളില്‍ 22 പേര് മരിക്കാനിടയായ സംഭവത്തിന് ശേഷം മുസ്ലിങ്ങള്‍ക്കെതിരെ ജനരോക്ഷം ഉയരുന്നു.
ശിരോവസ്ത്രമണിഞ്ഞ് പീറ്റര്ബര്ഗിലൂടെ നടന്ന് പോയ മുസ്ലിം സ്ത്രീക്ക് നേരെ ആക്രമണമുണ്ടായി. വെള്ളക്കാരനായ ഒരാള്‍ ഇവരെ ആക്രമിക്കുകയും ശീരോവസ്ത്രം കീറുകയുമായിരുന്നു. കാര്‍ നിര്‍ത്തി മുന്ന് വയസുള്ള മകനുമൊത്ത് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു സംഭവം.
പിന്നില്‍ നിന്നു തള്ളി വീഴ്ത്തിയ അക്രമി ഇവരുടെ ശിരോവസ്ത്രം കീറിക്കളയുകയായിരുന്നു. സംഭവത്തെ മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിഷയമായി കണ്ട് നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: