ന്യൂദല്‍ഹി: നാല് ചൈനീസ് യുദ്ധക്കപ്പലുകള്‍ പാക്കിസ്ഥാന് തീരത്തെത്തി. നാല് ദിവസത്തെ പരിശീലനത്തിനായാണ് യുദ്ധക്കപ്പലുകള്‍ കറാച്ചി തീരത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാന് മാധ്യമങ്ങളും ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
”ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളര്‍ത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കും.” ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന് ഹൂ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും നാവികസേനകളുടെ ആശയവിനിമയം മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും. ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് നാവികസേനാ തലവന്‍, ഒരു ചൈനീസ് യുദ്ധക്കപ്പലിന്റെ ഗര്‍ഡ് ഓഫ് ഓണര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാക്കിസ്ഥാനുമായി വിവിധകാര്യങ്ങള്‍ ചൈനീസ് യുദ്ധക്കപ്പലിലെ അധികൃതര്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: