ഗുരുവായൂര്‍: നെന്മിനി റെയില്‍വേ ട്രാക്കില്‍ ഉദ്ദേശം 60-വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തിരിച്ചറിയാനാകാത്തവിധത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സുമാര്‍ 165-സെന്റീമീറ്റര്‍ ഉയരം, തടിച്ചശരീരം, ഇരുനിറം, നരച്ചമുടി, കുറ്റിതാടി, ഇരുകാല്മുട്ടുകള്ക്കും താഴെ ഉണങ്ങിയ മുറിപാടുകളുമുള്ള ഇയാള്‍ ബ്രൗണ്‍ നിറത്തിലുള്ള കള്ളി ഷര്‍ട്ടും, കാവിമുണ്ടുമാവുമാണ് ധരിച്ചിട്ടുള്ളത്. ശനിയാഴ്ച്ച രാത്രിയിലെ തിരുവനന്തപുരം ഇന്റര്‍സിറ്റി ട്രൈനാണ് തട്ടിയതെന്ന് പോലീസ് സംശയിക്കുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.ഐ: ഗിരിജാവല്ലഭന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒറ്റപ്പാലം:ലക്കടി റെയില്‍വേ സ്റ്റേഷനു സമീപം അജ്ഞാതനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട് സ്വദേശിയാണെന്നു കരുതുന്നു.ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണു സംഭവം. ഒറ്റപ്പാലം പോലീസ് മേല്‍നടപടി സ്വീകരിച്ചു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: