പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; ജനം വലയുന്നു

Sunday 11 June 2017 10:12 pm IST

പേരാമ്പ്ര: മലയോര മേഖലയുടെ സിരാ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ മഴക്കാല മായതോടെ രോഗി ക ളുടെ വന്‍തിരക്ക്. പനി, ഡെങ്കിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങളാല്‍ നിത്യേന ആയിരക്കണക്കിന് രോഗികളാണ് ചികില്‍സക്കായ് എത്തുന്നത്. രോഗികളെ പരിശോധിക്കാനോ ചികിത്സ നിര്‍ണയിക്കാനോ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇവിടെ ഇല്ല . ഒപി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം പലപ്പോഴും ലഭ്യമാകാറില്ല. രാത്രി കാലങ്ങളില്‍ കഠിനമായ രോഗങ്ങളുമായി വരുന്ന പാവപ്പെട്ടവര്‍ സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക നല്‍കി ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്. താലൂക്ക് ആശുപത്രിയെ ഒരു വര്‍ഷം കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നായിരുന്നു ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മുഖ്യം. അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി വികസനത്തിനോ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കുന്നതിനോ യാതൊരു നടപടിയും കൈക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താന്‍ വേണ്ട ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബിജെപി പേരാമ്പ്ര പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. കെ. കെ. സുനോജന്‍ അദ്ധ്യക്ഷത വഹിച്ചു സി. കെ. ഷാജു ,പി. ബിജു കൃഷ്ണന്‍ എം. ജി. വേണു ,കെ. എം. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു ഇതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്നും പഞ്ചായത്ത് സമിതി അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.