സവിശേഷതകളോടെ ബുള്ളറ്റ് ട്രെയിന്‍ വരുന്നു

Sunday 11 June 2017 10:26 pm IST

ന്യൂദല്‍ഹി : രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ പാശ്ചാത്യ രീതിയില്‍. മുംബൈ- അഹമ്മദാബാദ് വരെയാണ് 25 ഇഎസ് സിംഹാസന്‍ ബുള്ളറ്റ് ട്രെയിനുകള്‍ ആരംഭിക്കുന്നത്. ജപ്പാനില്‍ നിര്‍മ്മിക്കുന്ന ഇവയ്ക്ക് 500 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 731 സീറ്റുകളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമ മുറികളും ഈ ട്രെയിനിലുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശുചിമുറികളുമുണ്ടാവും. ബോഗികളില്‍ ഉള്ളത് കൂടാതെ ട്രെയിനില്‍ രണ്ട് ശുചിമുറികള്‍ കൂടി സ്ഥാപിക്കുന്നതാണ്. ബിസിനസ്സ്‌ക്ലാസ് യാത്രക്കാര്‍ക്കായി ലഗേജുകള്‍ വയ്ക്കുന്നതിന് പ്രത്യേകം സ്ഥലവും നല്‍കുന്നുണ്ട്. 55 സീറ്റുകള്‍ ബിസിനസ്സ് ക്ലാസ്സുകാര്‍ക്കു വേണ്ടിയുള്ളതാണ്. അതിവേഗതയിലുള്ള ഈ ട്രെയിന്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് (508 കിലോമീറ്റര്‍) രണ്ട് മണിക്കൂര്‍ ഏഴ് മിനിട്ടുകൊണ്ട് എത്തും. ഇതില്‍ താനെ മുതല്‍ വിരാറില്‍ വരെയുള്ള 21 കിലോമീറ്റര്‍ ടണലിലൂടേയും ഏഴു കിലോമീറ്റര്‍ കടലിന് അടിയിലൂടെയുമാണ് സഞ്ചരിക്കുന്നത്. മുംബൈ ബന്ദ്ര- കുര്‍ള കോംപ്ലക്‌സിലാണ് കടലിനടിയിലൂടെയുള്ള ഇടനാഴി ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.