രാസവളത്തിന്റെ ദൂഷ്യങ്ങള്‍തുറന്ന് കാട്ടണം: ഡോ.ഡി ബാബുപോള്‍

Sunday 11 June 2017 10:43 pm IST

കോട്ടയം: രാസവള പ്രയോഗം മാനവശേഷിക്കും പരിസ്ഥിതിക്കും സൃഷ്ടിക്കു പാര്‍ശ്വഫലങ്ങള്‍ തുറന്ന് കാട്ടാന്‍ ശാസ്ത്രസമൂഹം തയ്യാറാകാണമെന്ന്് മുന്‍ ചീഫ് സെക്രറി ഡോ. ഡി ബാബുപോള്‍ പറഞ്ഞു. മഹാത്മഗാന്ധി സര്‍വ്വകലാശാല ആരംഭിക്കു ജൈവസാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയുടെ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സബ് കളക്ടറായിരിക്കെ രാസവളം പ്രചരിപ്പിക്കാനുള്ള ഔദ്യോഗിക ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വ്വഹിച്ചതിന്റെ പാപമോചനത്തിനുള്ള നിയോഗമായി കിട്ടിയതാണ് ഈ ജൈവ സാക്ഷരതാ പരിശീലക പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജി ശ്രീകുമാര്‍, കെ വി ദയാല്‍, ഡോ. അനില്‍ രാഘവന്‍, റിന്‍സിമോള്‍ മാത്യു,ജോര്‍ജ്ജ് മുല്ലക്കര, ജോയി ജോര്‍ജ്ജ് മഞ്ഞാമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.