സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ചു

Sunday 11 June 2017 10:45 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഐടിഐയിലും ഏറ്റുമാനൂരപ്പന്‍ കോളേജിലും എബിവിപി വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ തുടരെത്തുടരെ ആക്രമിക്കുന്നതില്‍ ബിജെപി ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ കോഓര്‍ഡിനേഷന്‍ പ്രതിഷേധിച്ചു. ഇടതുപക്ഷ ഭരണത്തിന്റെ തണലില്‍ കോട്ടയം ജില്ലയില്‍ സിപിഎം നടത്തി വരുന്ന ബി ജെ പി, ആര്‍ എസ് എസ്, എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍ ഏറ്റുമാനൂരിലേക്കും വ്യാപിക്കുന്നതില്‍ യോഗം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരായി പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകുന്നില്ല. പലപ്പോഴും പോലീസ് സിപിഎം അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്്. ഐടിഐ, ഏറ്റുമാനൂരപ്പന്‍ കോളേജ് കാമ്പസുകളില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ മാരകായുധ ശേഖരം സൂക്ഷിച്ച് എബിവിപി പ്രവര്‍ത്തകരെ അക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ചിട്ടും കലാലയ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയോ പോലീസില്‍ അറിയിക്കുകയോ ചെയ്യുന്നില്ല. ഇത് സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ ഭാഗത്തെ വീഴ്ചയാണ്. ചൂരക്കുളങ്ങര കാട്ടാത്തിക്കോളനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്ത് ഗുണ്ടാപ്പടയെ സജ്ജമാക്കി നിര്‍ത്തി വിദ്യാലയങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും സംഘര്‍ഷമുണ്ടാക്കുകയാണ്. പോലീസും എക്‌സൈസും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇതിനെതിരായി ജനങ്ങളെ ബോധവല്ലരിക്കാനുള്ള പ്രചരണ പരിപാടികളും പ്രതിഷേധയോഗങ്ങളും വരും നാളുകളില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ആര്‍എസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് പി.ആര്‍.സജീവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കോഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തില്‍ ബിജെപി, ആര്‍ എസ് എസ് ,വി എച്ച്പി, ഹിന്ദു ഐക്യവേദി, ബിഎംഎസ്, ക്ഷേത്ര സംരക്ഷണ സമിതി പ്രതിനിധികള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.