ശ്രദ്ധിക്കാന്‍

Sunday 11 June 2017 11:23 pm IST

  • സംസ്ഥാനത്തെ സര്‍ക്കാര്‍ ഐടിഐകളില്‍ എന്‍സിവിടി അഫിലിയേഷന്‍ ലഭിച്ചിട്ടുള്ള കോഴ്‌സുകളില്‍ 2017 ഓഗസ്റ്റിലാരംഭിക്കുന്ന സെഷനിലെ പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 24 വരെ. എസ്എസ്എല്‍സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും തത്തുല്യയോഗ്യതയുള്ളവര്‍ക്കും തെരഞ്ഞെടുത്ത് പഠിക്കാവുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാണ്. കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് പ്രവേശനം. രണ്ടുവര്‍ഷത്തെ കോഴ്‌സിന് 1150 രൂപയും ഒരു വര്‍ഷത്തെ കോഴ്‌സിന് 850 രൂപയുമാണ് മൊത്തം ഫീസ്. സെലക്ഷന്‍ ലിസ്റ്റ് ജൂണ്‍ 29ന് പ്രസിദ്ധപ്പെടുത്തും. അഡ്മിഷന്‍ ജൂലായ് ഒന്നിന് നടക്കും. ഒരാള്‍ക്ക് ഒന്നില്‍കുടുതല്‍ ഐടിഐകളില്‍ വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. മെട്രിക്‌ട്രേഡിനും നോണ്‍മെട്രിക് ട്രേഡിനും പ്രത്യേകം അപേക്ഷാ ഫോറങ്ങള്‍ ഉപയോഗിക്കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്. www.det.kerala.gov.in
  • സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 17 ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റുട്ടുകളില്‍ ഇക്കൊല്ലം നടത്തുന്ന സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ജൂണ്‍ 24 വരെ. ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍ മണ്ണന്തല (തിരുവനന്തപുരം), പുനലൂര്‍ (കൊല്ലം), ഇരുമ്പുപാലം (ആലപ്പുഴ), ഏറ്റുമാനൂര്‍ (കോട്ടയം), ലാലം, പാല (കോട്ടയം), കാഞ്ചിയാര്‍ (കട്ടപ്പന ഇടുക്കി) കലൂര്‍ (കൊച്ചി), കോതമംഗലം, പോത്താനിക്കാട് (മൂവാറ്റുപുഴ), അഷ്ടമിച്ചിറ (മാള-തൃശൂര്‍), നൂറാണി (പാലക്കാട്), മഞ്ചേരി (മലപ്പുറം), കൊയിലാണ്ടി (കോഴിക്കോട്), കല്ലാച്ചി (വടകര), തളിപ്പറമ്പ് (കണ്ണൂര്‍), ചെറുകുന്ന് (കണ്ണൂര്‍), മീനങ്ങാടി (വയനാട്) എന്നിവിടങ്ങളിലാണുള്ളത്. ഓരോ ഇന്‍സ്റ്റിറ്റിയുട്ടിലും 60 സീറ്റുകള്‍ വീതം. എസ്എസ്എല്‍സി/ തുല്യപരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 50 രൂപയ്ക്ക് അതാത് ഇന്‍സ്റ്റിറ്റിയുട്ടുകളില്‍ ജൂണ്‍ 24 വരെ ലഭിക്കും.
  • ചെന്നൈയിലെ (ഗിണ്ടി) സെന്‍ട്രല്‍ ഫുട്‌വെയര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കൊല്ലം നടത്തുന്ന ഫുട്ട്‌വെയര്‍ മാനുഫാക്ച്ചര്‍ ആന്റ് ഡിസൈന്‍ ഡിപ്ലോമ, ഫുട്ട്‌വെയര്‍ ടെക്‌നോളജി പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ, ഫുട്‌ഫെയര്‍ ടെക്‌നോളജി പോസ്റ്റ് ഡിപ്ലോമ, ഫുട്‌വെയര്‍ മാനുഫാക്ച്ചറിംഗ് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഫുട്ട്‌വെയര്‍ഡിസൈന്‍ ആന്റ് പ്രോഡക്ടു ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ക്രാഷ് കോഴ്‌സ് ഇന്‍ ഫുട്‌വെയര്‍ ഡിസൈന്‍ ആന്റ് പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഷൂ കംപ്യൂട്ടര്‍ എയിഡഡ് ഡിസൈന്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഇപ്പോള്‍. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. www.cfti.chennai.in
  • സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളിലും സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളേജുകളിലും 2017-18 അദ്ധ്യയന വര്‍ഷം നടത്തുന്ന റെഗുലര്‍ സംയോജിത പഞ്ചവത്സര എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 16 വരെ. പ്രവേശ പരീക്ഷ ജൂലൈ 2 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കേന്ദ്രങ്ങളായി നടക്കും. www.cee.kerala.gov.in
  • കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഈ കൊല്ലം നടത്തുന്ന ബിഎസ്‌സി- എംഎസ്‌സി (ഇന്റിഗ്രേറ്റഡ്) ബയോടെക്‌നോളജി, ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍, ബിഎസ്‌സി ഓണേഴ്‌സ്( കോ ഓപ്പറേഷന്‍ ആന്റ് ബാങ്കിംങ്) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 17 വരെ www.admissions.kau.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.