പോത്തന്‍കോട്: കുളിമുറിയില്‍ കുളിക്കാന്‍ കയറിയ എഴ് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂനയില്‍ ക്ഷേത്രത്തിനു സമീപം പല്ലവിയില്‍ സജികുമാറിന്റെയും മഹേശ്വരിയുടെയും മകള്‍ കാവ്യ.എം.എസി യെയാണ് ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടി എല്ലാ ദിവസവും ഒറ്റയ്ക്കാണ് കുളിക്കുന്നത്. സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് ചുറ്റി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. തുടര്‍ന്ന് പോത്തന്‍കോട് പോലിസില്‍ വിവരം അറിയിച്ചു. മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോത്തന്‍കോട് മേരിമാതാ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച കാവ്യ. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: