മാലൂര്‍: ബിജെപി കൂവക്കര ബൂത്ത് കമ്മിറ്റിയുടെയും ശ്രീ പുരളി പുരുഷ സ്വാശ്രയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്റ്റേറ്റ് പടി മുതല്‍ കൂവക്കര വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കാട് വെട്ടിത്തെളിച്ച്് വൃത്തിയാക്കുകയും വഴിയരികില്‍ വൃക്ഷത്തെ വച്ചുപിടിപ്പിക്കുകയും ചെയ്തു. പരിപാടി ബിജെപി മാലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.മോഹനന് ഉദ്ഘാടനം ചെയ്തു. സാശ്രയ സംഘം പ്രസിഡണ്ട് കെ.ആര്.സന്തോഷ്. വിശ്വനാഥപണിക്കര്‍. അരുണ്‍. രഞ്ചിത്ത്, കുട്ടപ്പന്‍പിള്ള രവീന്ദ്ര പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: