കര്‍ഷകര്‍ക്ക് തിരിച്ചടിയായി റബ്ബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്

Monday 12 June 2017 1:14 am IST

കോട്ടയം: റബ്ബര്‍ ബോര്‍ഡിന് കീഴിലുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കേരളം ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലയില്‍ റബ്ബര്‍കൃഷി വികസനത്തിന് സാധ്യതയില്ലെന്ന ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടാണ് കാര്‍ഷികമേഖലയെ പ്രതിസന്ധിയാലാക്കുന്നത്. കേരളത്തില്‍ നിലവിലുള്ളത് മൂന്നാം തലമുറയില്‍പ്പെട്ട തോട്ടങ്ങളാണ്. കേരളത്തില്‍ ഉയര്‍ന്ന സാക്ഷരത നിലനില്‍ക്കുന്നതിനാല്‍ കാര്‍ഷിക വികസനം സാധ്യമല്ലെന്നുമാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ പരമ്പരാഗത മേഖലയില്‍നിന്ന് മാറി വടക്കും തെക്കുമുള്ള നോണ്‍ ട്രഡീഷണല്‍ ഏരിയകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിഎജി നിര്‍ദ്ദേശം. കേരളത്തിലെ മുപ്പത് ശതമാനം തോട്ടങ്ങളിലും ഉത്പാദനക്ഷമത കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ റീജണല്‍ ഓഫീസുകള്‍ നിര്‍ത്താനുള്ള നീക്കമെന്നാണ് സൂചന. റബ്ബര്‍ബോര്‍ഡ് കാര്‍ഷിക സേവന കേന്ദ്രങ്ങളും നിര്‍ത്തലാക്കാന്‍ ശ്രമിച്ചിരുന്നു. റീജണല്‍ ഓഫീസുകള്‍ മുഖേന നല്‍കിയിരുന്ന ശമ്പളം കേന്ദ്രീകൃതമാക്കിയെങ്കിലും ഓഫീസുകള്‍ നിര്‍ത്തലാക്കാന്‍ ബോര്‍ഡ് തയ്യാറായില്ല. പകരം കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാനായിരുന്നു തീരുമാനം. കര്‍ഷകരുടെ പ്രതിഷേധം ഏറിയതോടെ ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.