കോട്ടയം: കായലോര വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ മൂന്ന് ദിവസത്തെ താമസത്തിന് ശേഷം ബിജെപി മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി മടങ്ങി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് അദ്ദേഹം കൊച്ചിയിലേക്ക് പോയത്.
താമസമൊരുക്കിയ കോക്കനട്ട് ലഗൂണ്‍ അധികൃതര്‍ അദ്ദേഹത്തിനും കുടുംബത്തിനും ഹൃദ്യമായ യാത്രയയപ്പ് നല്കി.
മൂന്ന് ദിവസത്തെ താമസത്തിനിടെയില്‍ കായലിന്റെ വശ്യതയും കേരളത്തിന്റെ രുചിയും തനിമയും ആസ്വദിച്ചു. അദ്ദേഹത്തിനായി തിരുവാതിരകളി, ഓട്ടന്തുള്ളല് എന്നിവയും അവതരിപ്പിച്ചിരുന്നു.
ഹൗസ് ബോട്ടില്‍ കായല്‍ സവാരിയും നടത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് റിസോര്‍ട്ട് വളപ്പില്‍ രക്തചന്ദനത്തൈ നട്ടു. കുമരകത്ത് വന്ന അദ്വാനിക്ക് ഹൗസ് ബോട്ടിന്റെ മാതൃകയും സമ്മാനിച്ചു.
കൊച്ചിയില്‍ മൂന്നു ദിവസം ചെലവഴിച്ച ശേഷം അദ്വാനിയും സംഘവും ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: