സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

Wednesday 13 July 2011 12:37 pm IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി‍. പവന് 16,960 രൂപയും ഗ്രാമിനു 2120 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ടായി. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1574 ഡോളര്‍ വരെ എത്തി. യൂറോ സോണിലെ സാമ്പത്തിക പ്രതിസന്ധിയാണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഇറ്റലിയും സ്‌പെയിനും പ്രതിസന്ധിയിലേക്കു നീങ്ങിയതു വില ഉയരാന്‍ കാരണമായി. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.