കൊച്ചി:സ്വാതി കൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി.കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച കരള്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ മാത്രമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണ്.ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11.40നാണ് അവസാനിച്ചത്.ഇന്നലെ രാവിലെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ പ്രത്യേക നിര്‍ദശപ്രകാരം കോട്ടയം മെഡിക്കല്‍ കോളെജില്‍ ചേര്‍ന്ന അടിയന്തര മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് ശസ്ത്രക്രിയയ്ക്ക് സാങ്കേതിക അനുമതി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: