ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ മാസം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കുള്ള ഔദ്യോഗിക തീയതി ഇന്ന് പ്രഖ്യാപിക്കും.
പാക് കേന്ദ്രീകൃത തീവ്രവാദം, എച്ച്-വണ്‍ ബി വിസയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ആണവവിതരണ സംഘത്തിലെ (എന്‍.എസ്.ജി) അംഗത്വം തുടങ്ങിയവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
പ്രതിരോധ രംഗത്തെ സഹകരണം, ദക്ഷിണേഷ്യയിലെ ചൈനയുടെ പ്രകോപനപരമായ നിലപാടുകളും ചര്‍ച്ചയാവും. ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ ജനുവരിയില്‍ കൂടിക്കാഴ്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: