ഓവൽ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ വിവാദ മദ്യ രാജാവ് വിജയ് മല്യയെ കാണികൾ എതിരേറ്റത് കള്ളനെന്ന് വിളിച്ചുകൊണ്ട്. കള്ളനെന്ന് വിളിച്ച് കൂവിയ ക്രിക്കറ്റ് പ്രേമികൾ രാജ്യത്തിന്റെ പണം തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ മല്യ ഇതൊന്നും വകവയ്ക്കാതെ കളി കാണാൻ സ്റ്റേഡിയത്തിലേക്ക് പോയി. ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി മല്യ കളി കാണാനെത്തിയതും സുനിൽ ഗാവസ്കറുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാൻ മല്യ വീണ്ടും എത്തിയത്.
ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും കോടികളുടെ വായ്പയെടുത്തു മുങ്ങിയ മല്യ ഇപ്പോൾ ലണ്ടനിലാണ് കഴിയുന്നത്. മുമ്പ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും ഉടനെ ജാമ്യത്തിൽ വിടുകയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹം ലണ്ടനിലേക്ക് കടന്നു കളയുകയായിരുന്നു. ഒമ്പതിനായിരം കോടിയാണ് മല്യ ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: