ലഹരിവിരുദ്ധ സന്ദേശവുമായി ബാലഗോകുലം ജില്ലാ സമ്മേളനം സമാപിച്ചു

Monday 12 June 2017 11:26 am IST

മഞ്ചേരി: ലഹരിവിരുദ്ധ സന്ദേശം പകര്‍ന്ന് ബാലഗോകുലം പെരിന്തല്‍മണ്ണ ജില്ലാ സമ്മേളനം. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയും പുതിയ മാധ്യമസംസ്‌കാരവും ലഹരിയുടെ വ്യാപനം വേഗത്തിലാക്കിയിരിക്കുകയാണ്. ഇതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രവര്‍ത്തിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നറുകര അമൃതവിദ്യാലയത്തില്‍ നടന്ന പരിപാടി തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എം.വി.ബിനീഷ് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ കര്യദര്‍ശി എ.മുരളീകൃഷ്ണന്‍, സംസ്ഥാന സമിതിയംഗം കെ.വി.കൃഷ്ണന്‍കുട്ടി, എന്‍.കെ.വിനോദ്, ടി.പ്രവീണ്‍, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായി രവീന്ദ്രനാഥ് കരുവാരക്കുണ്ട്(രക്ഷാധികാരി), സി.മധുസൂദനന്‍(അദ്ധ്യക്ഷന്‍), പി.ഉണ്ണികൃഷ്ണന്‍(കാര്യദര്‍ശി), എന്‍.കെ.വിനോദ്(സംഘടനാകാര്യദര്‍ശി), രാജേഷ് മോഹന്‍(ഖജാന്‍ജി), എന്‍.കെ.ശ്രീലത(ഭഗിനിപ്രമുഖ), ബിനീഷ്.എം.വി(സഹകാര്യദര്‍ശി), അമൃത നന്ദഘോഷ്(സഹ ഭഗിനിപ്രമുഖ), സി.സുമേഷ്, കൃഷ്ണദാസ്(അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.