കൃത്രിമ പാലും തൈരും വ്യാപകം; ആരോഗ്യവകുപ്പ് കണ്ണടക്കുന്നു

Monday 12 June 2017 11:28 am IST

കരുവാരകുണ്ട്: മലയോര ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കൃത്രിമ പാല്‍ വിതരണം പൊടിപൊടിക്കുന്നു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുനിന്നുമാണ് കൃത്രിമ പാലും തൈരും ജില്ലയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന പാല്‍പൊടിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് ഇവ. അടുത്തിടെ പാല്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് കൃത്രിമ പാല്‍ വിതരണം ലോബി പ്രവര്‍ത്തനം ശക്തമാക്കിയത്. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം വ്യാജ പാലാണ് ഉപയോഗിക്കുന്നത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഈ പാലിന്റെ ഉപയോഗം കോളറ, മഞ്ഞപിത്തം തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നു. പരാതി ഉയര്‍ന്നിട്ടും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്ന കൃത്രിമ പാല്‍ വിതരണത്തിനെത്തിക്കുന്നതും വൃത്തിഹീനമായ വാഹനങ്ങളിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.