ചിലന്തി കൂട് കൂട്ടാൻ കയറിയത് യുവതിയുടെ ചെവിയിൽ

Monday 12 June 2017 3:43 pm IST

ബെംഗളൂരു: ചെവി വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവി പരിശോധിച്ച ഡോക്ടര്‍മാര്‍ ഒരു നിമിഷം ഞെട്ടി. 49 കാരിയായ ലക്ഷ്മി എന്ന യുവതിയാണ് ചെവി വേദനയുമായി ഹെബ്ബാളിലെ ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ ആദ്യം എന്താണ് കാര്യം എന്ന് തിരക്കിയെ ശേഷം വിശദമായി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിലന്തി ചെവിക്കുള്ളിലുണ്ടെന്ന് മനസിലാക്കാനായത്. ഒരാഴ്ച മുമ്പാണ് ചെവിക്ക് വേദനയും അസ്വസ്ഥതയും ലക്ഷ്മിയ്ക്ക് അനുഭവപ്പെട്ടത്. എന്നാല്‍ ചെവിവേദന തലവേദനയായി മാറിയതിനെ തുടര്‍ന്ന് ആശുപത്രിയെ സമീപിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ വീട്ടുവരാന്തയില്‍ കിടന്നുറങ്ങിയെന്ന് ഡോക്ടര്‍മാരെ ലക്ഷമി അറിയിച്ചു. തുടർന്ന് ഡോക്ടര്‍മാര്‍ ചെവിയ്ക്കുള്ളിലേക്ക് മരുന്നൊഴിക്കുകയുണ്ടായി മരുന്ന് ചെവിയിൽ വീണതിനു ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ചിലന്തി ചെവിയില്‍ നിന്ന് പുറത്തുവന്നു. കൊളമ്പിയ ആശുപത്രിയിലെ ഡോക്ടര്‍ സന്തോഷ് ശിവസ്വാമിയാണ് ലക്ഷ്മിയെ പരിശോധിച്ചത്. രോഗിയുടെ വെപ്രാളം ചിലന്തിയെ പുറത്തുകൊണ്ടുവരുന്നത് വൈകിപ്പിച്ചു എന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിന് ശേഷം തന്നെ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായി ലക്ഷ്മി പിന്നീട് പ്രതികരിച്ചു. https://youtu.be/11CiUJSgLLU?t=20