അഴീക്കോട്: അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് സ്നേഹോപഹാരം പരിപാടി അക്ലിയത്ത് എല്‍ പി സ്കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്റെ അധ്യക്ഷതയില്‍ ദേശീയ അവാര്‍ഡ് ജേതാവും പ്രശസ്ത സിനിമാ സംവിധായകനുമായ ഷെറി ഗോവിന്ദന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എഴുത്ത്കാരന് എന്‍.കെ.കൃഷ്ണന് മാസ്റ്റര്‍, അഴീക്കോട് സ്വദേശികളായ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.എം.കെ.സതീഷ് കുമാര്‍, ശൗര്യചക്ര പി.വി.മനേഷ്, കണ്ണൂരിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ എസ്ഐ മല്ലിക എന്നിവരെ ആദരിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസും ഉം സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ 9.5 ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയതുമായ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും മൊമന്റോയും വിതരണം ചെയ്തു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിലെ പടവുകള്‍ എന്ന വിഷയത്തില്‍ ഡോ: സതീഷ് കുമാര്‍ ക്ലാസെടുത്തു.
ചടങ്ങില്‍ സുരേശന്.എ, എം.എന്‍.രവീന്ദ്രന്, മണ്ടൂക്ക് മോഹനന്, പത്മനാഭന്, പ്രവീണ്‍, പി.പി.ഫസല്‍, നിസാര്‍ വായിപ്പറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: