മയ്യഴി: സ്കൂള്‍ വിദ്യാര്‍ഥികളില്‍ അനുദിനം വര്‍ധിച്ചു വരുന്ന ലഹരി ശീലങ്ങളില്‍ നിന്നും അവരെ മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ പള്ളൂര്‍ കാരുണ്യ പാലിയറ്റീവിന്റെ സഹകരണത്തോടെ മാഹി ചൈല്‍ഡ് ലൈന്‍ മയ്യഴിയിലെ മുഴുവന്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേന്ദ്രീകരിച്ചു നടത്തുന്ന കര്‍മ്മ പദ്ധതിക്കു തുടക്കമായി. വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണം, പരിശീലനം, പ്രചാരണം എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണു പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.
മാഹി വിദ്യാഭ്യസ വകുപ്പു മേലധ്യക്ഷന് എസ്.സൂര്യനാരായണന്റെ നേതൃത്വത്തില്‍ മാഹി ചൈല്‍ഡ് ലൈന്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ മേഖലയിലെ വിദ്യാലയ മേലാധികാരികളും രക്ഷാകര്‍തൃ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
മയ്യഴിയിലെ ഏക ഗവ.ഫ്രഞ്ചു ഹൈസ്ക്കൂളില്‍ ലഹരി മുക്ത വിദ്യാലയം പരിപാടിയുടെ ഒന്നാം ഘട്ടം പദ്ധതി ജനറല്‍ കണ്‍വീനര്‍ എന്‍.ഹരിദാസന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് എം.മുസ്തഫ അധ്യക്ഷത വഹിച്ചു. ജെയിംസ് സി ജോസഫ്, രസിത സി.ഇ എന്നിവര്‍ സംസാരിച്ചു. അശ്വഗേഷിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: