കൊച്ചി: നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാവിലെ മുതലാണ് ഏഷ്യാനെറ്റ് ന്യൂസില്‍ കാണിക്കുന്ന വ്യാജ ഫോട്ടോ പ്രചരിച്ചു തുടങ്ങിയത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രചാരണം അതിവേഗമായിരുന്നു. എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്തെന്ന കുറിപ്പും ഫോട്ടോയ്ക്കപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: