മൃഗസംരക്ഷണത്തിന് ചെലവിട്ടത് 15.59 കോടി

Monday 12 June 2017 4:56 pm IST

ആലപ്പുഴ: ഒരു വര്‍ഷത്തിനിടയില്‍ മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ 15.59 കോടി രൂപയുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ജില്ല മൃഗസംരക്ഷണ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളില്‍ താറാവുകളെ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരം കൊന്നൊടുക്കിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി 97 കര്‍ഷകര്‍ക്കായി 8.97 കോടി രൂപയാണ് വിതരണം ചെയ്തത്. പാണാവള്ളിയില്‍ മൃഗാശൂപത്രി കെട്ടിടത്തിന് 53.35 ലക്ഷം രൂപ അനുവദിച്ചു. അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം 45 സ്‌കൂളുകളിലായി 50 വീതം വിദ്യാര്‍ഥികള്‍ക്കാണ് അഞ്ചു വീതം കോഴികളെ നല്കിയത്. പദ്ധതിക്കായി 16 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ജില്ലയിലെ 30 ക്ഷീരകര്‍ഷകര്‍ക്ക് കറവയന്ത്രം വാങ്ങിയതിന് 25000 രൂപ വീതം ധനസഹായം നല്കിയതിന് 7.5 ലക്ഷം രൂപയാണ് ചെലവായത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനെ മാതൃകഗ്രാമമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 147 കര്‍ഷകര്‍ക്കായി അഞ്ചു ലക്ഷം രൂപ ചെലവില്‍ ആടുകളെ വിതരണം ചെയ്തു. കാഫ് അഡോപ്ഷന്‍ പദ്ധതിയില്‍പ്പെടുത്തി 1,800 കിടാക്കളെ കൂടി രജിസ്റ്റര്‍ ചെയ്ത് കാലിത്തീറ്റയുള്‍പ്പടെയുള്ളവയ്ക്കായി 1.1 കോടി രൂപ ചെലവഴിച്ചു. അഞ്ച് പെണ്ണാടും ഒരു മുട്ടനാടും ഉള്‍പ്പെടുന്ന ഗോട്ട് സാറ്റലൈറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയില്‍ 14 ലക്ഷം രൂപയാണ് ചെലവിട്ടത്. 57 ഗുണഭോക്താക്കള്‍ക്കായി 342 ആടുകളെയാണ് പദ്ധതി പ്രകാരം വിതരണം ചെയ്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.