ഉന്നത വിജയികളെ അനുമോദിച്ചു

Monday 12 June 2017 7:04 pm IST

ഇരിട്ടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ വിജയികളെയും ചെന്നലോട് ഗ്രാമദീപം വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.കെ. കുഞ്ഞിക്കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തില്‍ നടന്ന ബേസ് ബോള്‍ ചാമ്പ്യാന്‍ഷിപ്പില്‍ കേരളത്തെ കിരീടമണിയിച്ച ആദിത്യ പത്മനാഭന്‍, ഇരിട്ടി ഉപജില്ലാ സംസ്‌കൃത പ്രഭാഷണത്തില്‍ ഒന്നാം സ്ഥാനം നേടിയ അനഘ വിനയന്‍, നാടോടി നൃത്തത്തില്‍ എ ഗ്രെഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്ഷയ് വിനോദ് എന്നിവരെ ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്‌സിക്യു്ട്ടീവ് മെമ്പര്‍ പ്രദീപന്‍ കണ്ണോത്ത് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. വായനശാലാ രക്ഷാധികാരി കോട്ടായി കൃഷ്ണന്‍, ട്രഷറര്‍ പി.മനോജ് കുമാര്‍, പി.മഹേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.