മോഷണസംഘങ്ങള്‍ പെരുകുന്നു

Monday 12 June 2017 7:19 pm IST

വടക്കാഞ്ചേരി: ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി മോഷണസംഘങ്ങള്‍ വടക്കാഞ്ചേരി മേഖലയില്‍ താവളമാക്കുന്നു. വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ ഈ സംഘങ്ങള്‍ കവര്‍ന്നെടുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. കുട്ടികളും മുതിര്‍ന്നവരുമൊക്കെയായി എത്തുന്ന സംഘം ആക്രിസാധനങ്ങള്‍ വാങ്ങാനെന്ന രീതിയിലാണ് വീടുകള്‍ കയറിയിറങ്ങുന്നത്. വീട്ടുകാരുടെ ശ്രദ്ധതിരിഞ്ഞാല്‍ കിട്ടാവുന്നത് കൈക്കലാക്കി സ്ഥലം വിടുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ നിന്ന് സാധനസാമഗ്രികള്‍ മോഷണം പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.