കണ്ണൂര്‍: കേരളത്തിന്റെ തീരക്കടലില്‍ നാളെ അര്‍ദ്ധ രാത്രിമുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. ട്രോളിംഗ് നിരോധന കാലത്ത് അന്യസംസ്ഥാനങ്ങളിലേതുള്പ്പെടെയുളള മത്സ്യബന്ധന ബോട്ടുകള്‍ 14 ന് അര്‍ദ്ധരാത്രിക്കു മുമ്പായി തീരം വീട്ടുപോകേണ്ടതാണ്. വളളങ്ങള്‍ ഉപയോഗിച്ചുളള പെയര്‍ ട്രോളിംഗ്/മിനിട്രോളിംഗ് എന്നിവയും നടത്താന്‍ പാടില്ല. നിയമം ലംഘിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ കണ്ട്രോള് റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.
പ്രതികരിക്കാൻ ഇവിടെ എഴുതുക: