കണ്ണൂര്‍: ജില്ലാ എംപ്ളോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ളോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കസ്റ്റമര്‍ മാനേജര്‍(ബിരുദം-പുരുഷന്), അക്കൗണ്ട്സ് അസിസ്റ്റന്റ്, സി.ആര്.ഇ(ബിരുദം-സ്ത്രീ), പി.ഡി.ഐ സൂപ്പര്‍വൈസര്‍ (ഡിപ്ളോമ മെക്കാനിക്കല്‍- പുരുഷന്), ഷോ റൂം സെയില്‍സ് എക്സിക്യൂട്ടീവ് (പഌസ് ടു), സര്‍വീസ് അഡൈ്വസര്‍(ഡിപ്ളോമ മെക്കാനിക്കല്‍ – പുരുഷന്), ഷോ റൂം പ്രമോട്ടര്‍(പഌസ് ടു- പുരുഷന്), ബിസിനസ്സ് എക്സിക്യൂട്ടീവ് (എസ്.എസ്.എല്‍.സി-പുരുഷന്), ഏരിയ ബിസിനസ്സ് മാനേജര്‍(പഌസ് ടു) എന്നീ തസ്തികകളില്‍ 15 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ളോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: