പാനൂര്‍ താലൂക്ക് ആശുപത്രിക്കായി മറ്റൊരു സ്ഥലം കണ്ടെത്താന്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം

Monday 12 June 2017 9:10 pm IST

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രിക്കായി മറ്റൊരു സ്ഥലം കണ്ടെത്താന്‍ സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ തീരുമാനം. എതിര്‍പ്പ് ശക്തം. താലൂക്ക് ആശുപത്രിക്കായി ബസ്റ്റാന്‍ഡ് ബൈപാസ് റോഡില്‍ കണ്ടെത്തിയ 1 ഏക്കര്‍ 80സെന്റ്്സ്ഥലം കണ്ടെത്തുകയും, 50ലക്ഷം അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. മുന്‍ മന്ത്രി കെപി.മോഹനന്‍ ചെയര്‍മാനായ ജനകീയ കമ്മറ്റിയാണ് സ്ഥലം കണ്ടെത്തിയതും ഒരു കോടി പിരിച്ചതും. ഇതില്‍ 50ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. നിലവിലുളള സ്ഥലം ആര്‍എസ്എസ് കാര്യാലയത്തിനു സമീപമാണെന്നും, ഇതു രജിസ്റ്റ്ര്‍ ചെയ്താല്‍ ഇതിന്റെ ആനുകൂല്യം മുന്‍മന്ത്രി കെപി.മോഹനനു വന്നു ചേരുമെന്നാണ് സിപിഎം നിലപാട്. ആരോഗ്യമന്ത്രി കെകെ.ശൈലജയോട് നിലവിലെ സ്ഥലമെടുപ്പ് കമ്മറ്റിയുമായി സഹകരിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം സിപിഎം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം തികഞ്ഞിട്ടും താലൂക്ക് ആശുപത്രിക്കു വേണ്ടി മന്ത്രി കെകെ.ശൈലജ ഒന്നും ചെയ്യാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നഗരസഭ കൗണ്‍സിലറും, സിപിഎം ഏരിയാകമ്മറ്റി അംഗവുമായ കെകെ.സുധീര്‍കുമാറും, ലോക്കല്‍ സെക്രട്ടറി കെകെ.പ്രേമനും നിലവിലെ കമ്മറ്റിയുടെ കൂടെയാണ്. ആശുപത്രിക്ക് സ്ഥലം കണ്ടെത്താനും, പണം പിരിക്കാനും ഈ രണ്ടു നേതാക്കന്‍മാരും മുന്‍നിരയിലുണ്ടായിരുന്നു. ഒരു കാരണവശാലും ആശുപത്രി സ്ഥലം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഒരു വിഭാഗം സിപിഎം നേതാക്കന്‍മാര്‍ക്കുളളത്. മറ്റൊരു സ്ഥലം കണ്ടെത്താന്‍ ഒരു വിഭാഗം ശ്രമവും തുടങ്ങിയിട്ടുണ്ട്.ആശുപത്രി സ്ഥലം മാറ്റാനുളള നീക്കത്തെ എതിര്‍ക്കുമെന്ന് ബിജെപിയും യുഡിഎഫും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.