വീട് കുത്തിത്തുറന്ന് മോഷണം

Monday 12 June 2017 9:04 pm IST

  വണ്ടന്‍മേട്: വണ്ടന്‍മേട് മാലിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. 16000 രൂപയും അഞ്ചര പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. മാലി സ്വദേശി സുമതിയുടെ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്‌നാട്ടിലുള്ള മക്കളുടെ അടുത്ത് പോയശേഷം ഞായറാഴ്ച രാത്രി പത്തരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ വണ്ടന്‍മേട് പോലീസില്‍ വിവരം അറിയിച്ചു. ഇന്നലെ രാവിലെ പോലീസ് നായയും വിരലടയാള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ വാതില്‍ കുത്തിത്തുറക്കാന്‍ ഉപേയോഗിച്ച കമ്പി കണ്ടെത്തി. മാലി സ്വദേശിയും നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്ത യുവാവാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാള്‍ കമ്പിവടിയുമായി സുമതിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടതായി പോലീസിന് മൊഴിയും ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് വണ്ടന്‍മേട് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.