കഞ്ചാവുമായി വിദ്യാര്‍ത്ഥി പിടിയില്‍

Monday 12 June 2017 9:05 pm IST

വണ്ടിപ്പെരിയാര്‍: കുമളി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയില്‍ 300ഗ്രാം കഞ്ചാവുമായി കോളേജ് വിദ്യാര്‍ത്ഥി പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശി മഹേഷ്(20)ആണ് വണ്ടിപ്പെരിയാര്‍ എക്‌സൈസിന്റെ പിടിയിലായത്. 4000രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും ഇത് പ്രതിക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാനാണെന്നും മൊഴി നല്‍കി. കമ്പത്ത് നിന്നും ഒരാള്‍ പ്രതിക്ക് കുമളി ബസ് സ്റ്റാന്‍ഡില്‍ കഞ്ചാവ് എത്തിച്ച് നല്‍കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് പോകുവാന്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ ജോസി വര്‍ഗീസ്, സ്റ്റെല്ലാ ഉമ്മന്‍, സതീഷ് കുമാര്‍ ഡി, കൃഷ്ണകുമാര്‍ സി പി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പീരുമേട് കോടതിയില്‍ ഹാജരാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.