കോട്ടയം: എസ്എന്‍ഡിപി യോഗം ചങ്ങനാശ്ശേരി യൂണിയന് വിവാഹ പൂര്‍വ്വ കൗണ്‍സലിങ് ജൂണ്‍ 17,18 തീയതികളില്‍ ആനന്ദാശ്രമത്തില്‍ നടക്കും. എറണാകുളം മുക്തിഭവന്‍ കൗണ്‍സലിങ് സെന്ററിന്റെ സഹകരണത്തോടെ യുവതീ- യുവാക്കള്‍ക്കുള്ള വിവാഹ പൂര്‍വ്വ കൗണ്‍സലിങ് കോഴ്സിന്റെ 46-ാമത് ബാച്ച് ചങ്ങനാശ്ശേരി ആനന്ദാശ്രമം യു.പി സ്കൂള്ഹാളില് നടത്തുന്ന്.
17ന് രാവിലെ 9ന് യൂണിയന് വൈസ് പ്രസിഡന്റ് സജീവ് പൂവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വച്ച് യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് കോഴ്സ് ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി പി.എം.ചന്ദ്രന്, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.ജി.ചന്ദ്രമോഹനന് എന്നിവര്‍ പ്രസംഗിക്കും. കോഴ്സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ശാഖാ യോഗം ആഫീസിലോ, യൂണിയന് ആഫീസിലോ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണന്ന് യൂണിയന് സെക്രട്ടറി പി.എം.ചന്ദ്രന് അറിയിച്ചു. ഫോണ്‍ 0481-2420915, 9447780915.
പ്രതികരിക്കാൻ ഇവിടെ എഴുതുക: