കൊച്ചി: കൊച്ചി മെട്രോയുടെ ആരോഗ്യ പങ്കാളിയായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെ തിരഞ്ഞെടുത്തു. മൂന്നുവര്‍ഷത്തേക്കാണിത്.
മെട്രോയാത്രക്കാര്ക്കുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്. എല്ലാ സ്റ്റേഷനുകളിലും മെഡിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) സ്ഥല സൗകര്യങ്ങള്‍ നല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഓരോ അഞ്ചുകിലോമീറ്ററിനിടയിലും ആംബുലന്‍സ് സേവനം ലഭ്യമാക്കും. മെട്രോ യാത്രയ്ക്കായുള്ള കൊച്ചി വണ്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ചികിത്സാച്ചെലവില്‍ ഇളവ് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: