ആദ്ധ്യാത്മികതയും ഭൗതികതയും ലോകത്തെ നയിക്കുന്നു: എം.കെ. സാനു

Monday 12 June 2017 10:51 pm IST

കാലടി: ആദ്ധ്യാത്മികതയും ഭൗതികതയും ലോകത്തെ ഉന്നതിയിലേയ്ക്ക് നയിക്കു്‌മെന്ന് പ്രൊഫ. എം.കെ. സാനു. കാലടി എസ്എന്‍ഡിപി ലൈബ്രറിയില്‍ നടക്കുന്ന സയന്‍സ് ദശകം പ്രഭാഷണ ദശകത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു. കാലടി എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ഷാജി തൈക്കൂട്ടത്തില്‍ അദ്ധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അങ്കമാലി മേഖല പ്രസിഡന്റ് എം.ആര്‍. വിദ്യാധരന്‍, കവി സുകുമാര്‍ അരീക്കുഴ, ലൈബ്രറി കമ്മറ്റിയംഗം വി.എ. രഞ്ജന്‍, ദേവസ്സിക്കുട്ടി മുളവരിക്കല്‍, കെ.ആര്‍.പിള്ള, ഗുരുധര്‍മ്മ പ്രചരണസഭ ഒക്കല്‍ യൂണിറ്റ് സെക്രട്ടറി എം.വി.രാജന്‍, നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, പരിഷത്ത് കാലടി യൂണിറ്റ് സെക്രട്ടറി എം.എ. വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രഭാഷണ ദശകത്തില്‍ ഇന്ന് ശാസ്ത്രബോധവും സമൂഹവും എന്ന വിഷയത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. കാലടി സര്‍വ്വകലാശാല സംസ്‌കൃതം സാഹിത്യ വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ. കെ.എം. സംഗമേശന്‍ അദ്ധ്യക്ഷനായിരിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.