തിരുവനന്തപുരം: ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് ലഭ്യമാക്കാന്‍ ‘ഓണത്തിന് ഒരു മുറം പച്ചക്കറി”എന്ന പദ്ധതിയുമായി സംസ്ഥാന കൃഷിവകുപ്പ്. കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയ്ക്കായി വിത്തുകള്‍, തൈകള്‍, തൈകള്‍ നട്ടുപിടിപ്പിച്ച ഗ്രോബാഗുകള്‍ എന്നിവ നല്‍കും. സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. ഓണത്തിന് കുറഞ്ഞത് 5 ഇനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിച്ചെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: