പാലക്കാട്: ജാതിവിവേചനം നേരിടുന്ന മുതലമട അംബേദ്ക്കര്‍ കോളനിയിലെ ചക്ലിയ സമുദായത്തെ അപമാനിച്ച നെന്മാറ എംഎല്‍എ കെ.ബാബുവിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.കേസെടുത്തില്ലെങ്കില്‍ ബിജെപി കോടതിയെ സമീപിക്കും.
ജാതി വിവേചനം ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. അംബേദ്ക്കര്‍ കോളനിയെ മാതൃകാ ഗ്രാമമാക്കി പ്രഖ്യാപിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മുതലമട അംബേദ്ക്കര്‍ കോളനി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഊര് കൗണ്ടര്‍ പഴനിസ്വാമി, കാവേരി, മാരിയപ്പന്, വീരമ്മാള്‍ എന്നിവരെ ആദരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ജില്ലാ ജന.സെക്രട്ടറി കെ.ജി.പ്രദീപ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ.കെ.ഓമനക്കുട്ടന്, വേണു, ആര്.മനോഹരന്, ടി.എന്‍.രമേഷ്, എ.സി.ശെല്വന്, ലക്ഷ്മണന്,ശിവദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: